മുംബൈയിൽ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. 200ലേറെ യാത്രക്കാർ കുടുങ്ങി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

New Update
MUMBAI RAIL

മുംബൈ: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതോടെ മുംബൈ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ ഉയരപ്പാതയിൽ നിശ്ചലമായി.

Advertisment

മൈസൂർ കോളനി സ്റ്റേഷനു സമീപമാണ് സംഭവം. ട്രെയിനിൽ കുടുങ്ങിയ 200-ലേറെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ ട്രെയിനിലെ എയർ കണ്ടീഷൻ സംവിധാനവും പ്രവർത്തനരഹിതമായി. ഇതോടെ യാത്രക്കാരിൽ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.


മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യക്തമാക്കി.

“ചില സാങ്കേതിക കാരണങ്ങളാൽ ട്രെയിൻ കുടുങ്ങിക്കിടക്കുകയാണ്. എംഎംആർഡിഎ, ഫയർഫോഴ്സ്, മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഏജൻസികൾ സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായി പുറത്തേക്കെത്തിക്കപ്പെടും,” അദ്ദേഹം എക്സിൽ കുറിച്ചു.

ട്രെയിനിന്റെ വാതിലുകൾ തുറന്ന് രക്ഷാപ്രവർത്തകർ ഉള്ളിലേക്ക് പ്രവേശിച്ച ശേഷം യാത്രക്കാരെ പുറത്തേക്ക് മാറ്റാനുള്ള പ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈദ്യുതി തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും മഹാ മുംബൈ മെട്രോ ഓപ്പറേഷൻസ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി.

Advertisment