Advertisment

മുംബൈയില്‍ കനത്ത മഴയും പൊടിക്കാറ്റും; ഗതാഗതം തടസപ്പെട്ടു; വിമാനത്താവളത്തെയും ബാധിച്ചു

ശക്തമായ കാറ്റിനെത്തുടർന്ന് ഒരു ബാനർ ഓവർകേഡ് വയറിൽ പതിച്ചതിനെ തുടർന്ന് ആരേ, അന്ധേരി ഈസ്റ്റ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
mumbai dust storm

മുംബൈ: കൊടുംചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് മുംബൈയില്‍ സീസണിലെ ആദ്യ മഴയെത്തി. എന്നാല്‍ വന്‍ പൊടിക്കാറ്റ് ഉണ്ടായത് ഗതാഗതത്തെ തടസപ്പെടുത്തി. മുംബൈയിലെ ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. 

Advertisment

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിലെ ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും വൈകുന്നേരം 5.03ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ കാറ്റിനെത്തുടർന്ന് ഒരു ബാനർ ഓവർകേഡ് വയറിൽ പതിച്ചതിനെ തുടർന്ന് ആരേ, അന്ധേരി ഈസ്റ്റ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ് പറഞ്ഞു.

ശക്തമായ കാറ്റിൽ താനെ, മുളുണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള ഓവർഹെഡ് എക്യുപ്‌മെന്റ് പോള്‍ വളഞ്ഞതിനെത്തുടർന്ന് സെൻട്രൽ റെയിൽവേയിലെ സബർബൻ സർവീസുകളെ ബാധിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. നവി മുംബൈയിൽ അരോളി സെക്ടർ 5 ഏരിയയിൽ തിരക്കേറിയ റോഡിൽ മരം വീണു. ആർക്കും പരിക്കില്ലെങ്കിലും നഗരത്തിൽ കനത്ത കാറ്റ് വീശിയടിച്ചതിനാൽ ഗതാഗതം നിലക്കുകയും യാത്രക്കാർ സുരക്ഷിതമായ അകലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്തു.

 

Advertisment