മുംബൈ: മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ഒരേ നമ്പര്‍ പ്ലേറ്റുള്ള രണ്ട് കാറുകള്‍ കണ്ടെത്തി. ഇതോടെ പ്രദേശത്ത് സുരക്ഷാഭീതി ഉണ്ടായി.
ലോണ്‍ എടുത്ത ഫിനാന്‍സ് കമ്പനി വാഹനം കണ്ടുകെട്ടാതിരിക്കാന്‍ വ്യാജമായി നമ്പര്‍ പ്ലേറ്റ് ചമച്ചയാളെ അറസ്റ്റ് ചെയ്തു.
നവി മുംബൈ സ്വദേശിയായ പ്രസാദ് ചന്ദ്രകാന്ത് കദമാണ് (38) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൃത്യസമയത്ത് ഇഎംഐ അടയ്ക്കാത്തതിന് തന്റെ വാഹനം നേരത്തെ രണ്ടുതവണ പിടിച്ചെടുത്തിരുന്നതായി ഇയാള്‍ അവകാശപ്പെട്ടു
ട്രാഫിക് നിയമലംഘനങ്ങളുടെ ഇ-ചലാന്‍ ഇടയ്ക്കിടെ ലഭിച്ചപ്പോഴാണ് യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റിന്റെ ഉടമയായ സക്കീര്‍ അലിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയത്.
അന്വേഷണത്തിനൊടുവില്‍ തന്റെ വാഹനത്തിന്റെ അതേ നമ്പര്‍ പ്ലേറ്റുള്ള ഒരു കാര്‍ സക്കീര്‍ കണ്ടെത്തി. വ്യാജ നമ്പര്‍ പ്ലേറ്റുമായി കാറിലുണ്ടായിരുന്ന കദമിനെ സക്കീര്‍ നേരിട്ടതായി പോലീസ് പറഞ്ഞു. പിന്നീട് ഇരു വാഹനങ്ങളും കൊളാബ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അലിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കദമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു
നേരത്തെയും, കൃത്യസമയത്ത് ഇഎംഐ അടയ്ക്കാത്തതിന്റെ പേരില്‍ കദമിന്റെ കാര്‍ ഫിനാന്‍സ് കമ്പനി രണ്ടുതവണ കണ്ടുകെട്ടിയിരുന്നു,