/sathyam/media/media_files/FP9XpYY4NblnqPkRiTGx.jpg)
ലക്‌നൗ: ലഖ്നൗവില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് കുടുംബത്തെ കൂട്ടകൊല ചെയ്ത് ആത്മഹത്യ ചെയ്തു. പല്ഹാപൂരിലെ വീട്ടില്‍ വച്ച് ജീവനൊടുക്കുന്നതിന് മുമ്പാണ് അനുരാഗ് സിംഗ് (42) തന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ പ്രിയങ്കയെ (40) കത്തി കൊണ്ട് വെട്ടിവീഴ്ത്തുന്നതിന് മുമ്പ് അമ്മ സാവിത്രിയെ (65) വെടിവച്ചു കൊന്നു. തുടര്‍ന്ന് 12, 9, 6 വയസ്സ് പ്രായമുള്ള മൂന്ന് മക്കളെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി.
പിന്നീട് ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നു.
പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ കൊടുംക്രൂരമായി എല്ലാവരേയും കൊന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us