/sathyam/media/media_files/2025/09/13/gwaliyar-murder-2025-09-13-17-11-04.jpg)
ഭോപ്പാൽ: ∙ ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം 28 കാരിയായ സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി. അരവിന്ദ് പരിഹാർ ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശനങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‘പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാൻ സാധിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുൻപ് നാട്ടുകാർ കൊലയാളിയെ മർദ്ദിച്ചു. നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്റ്റംബർ 9ന് നന്ദിനി എസ്പി ഓഫിസിൽ അരവിന്ദിനെതിരെ പരാതി നൽകിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് പരാതി നൽകിയിരുന്നത്.
2024 നവംബറിൽ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. ഇവർക്കിടയിൽ വഴക്കുകൾ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീർപ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്ന സമയത്ത് നന്ദിനി ഭർത്താവിൽനിന്നു വേർപ്പെട്ടാണ് താമസിച്ചിരുന്നത്.