മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു

മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു

New Update
murder

ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി.

Advertisment

മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു                                                                                                                                                                                                         

മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്.

അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്‍റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു

Advertisment