മുസഫർനഗറിൽ 13കാരിക്ക് പീഡനം: ദൃശ്യങ്ങൾ കാട്ടി ഭീഷണി, യുവാവിനും സഹോദരിക്കും ജീവപര്യന്തം തടവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
G

മുസഫർനഗർ: 13കാരിയെ പീഡിപ്പിച്ച കേസിൽ 24കാരനും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. 

Advertisment

റാഷിദിനെയും സഹോദരി ഷക്കീലയെയും സ്പെഷൽ പോക്സോ കോടതി ജഡ്ജി ദിവ്യ ഭാർഗവ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. ഇരുവർക്കും 25,000 രൂപ വീതം പിഴയും കോടതി വിധിച്ചു.

2020ൽ മൻസൂർപുരിലെ നാരാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ ഒത്താശയോടെ റാഷിദ് കുട്ടിയെ പീഡിപ്പിച്ചുവെന്നും പീഡന ദൃശ്യങ്ങൾ ഷക്കീല ചിത്രീകരിച്ചുവെന്നുമാണ് കേസ്. കുട്ടിയെ ഷക്കീലയുടെ വീട്ടിലെത്തിച്ചാണ് പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടർന്ന് ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നില്ല. തുടർന്ന് എട്ട് മാസങ്ങൾക്ക് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

Advertisment