മീററ്റ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മില്‍ ഒളിപ്പിച്ച കേസില്‍ പിടിയിലായ മുസ്‌കാന് ജയിലില്‍ പ്രത്യേക പരിചരണം. മുസ്‌കാന്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പ്രത്യേക പരിചരണം നല്‍കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്‌കാന്‍ ആറാഴ്ച ഗര്‍ഭിണിയാണെന്ന പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നത്. പിന്നാലെ ഇവരെ ജയില്‍ അധികൃതര്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയയാക്കി.
'ഗര്‍ഭിണിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നീട് അള്‍ട്രാസൗണ്ട് പരിശോധനയും നടത്തി.
യുവതി ആറ് ആഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ജയിലില്‍ പ്രത്യേക പരിചരണം നല്‍കാന്‍ തീരുമാനിച്ചത്.'-സീനിയര്‍ ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ പറഞ്ഞു.