മുസ്തഫിസൂർ റഹ്മാന് 9.20 കോടിയുടെ ഐപിഎൽ പ്രതിഫലം നഷ്ടമാകും

ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് 9.20 കോടി രൂപയ്ക്ക് മുസ്തഫിസൂറിനെ കെകെആര്‍ സ്വന്തമാക്കിയത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ബിസിസിഐയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) കരാര്‍ റദ്ദാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാന് ഐപിഎല്‍ പ്രതിഫലമായി ലഭിക്കേണ്ട 9.20 കോടി രൂപ നഷ്ടമാകും. 

Advertisment

കരാര്‍ റദ്ദാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ താരത്തിന് യാതൊരു പങ്കുമില്ലെങ്കിലും, മുസ്തഫിസൂറിന് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് 9.20 കോടി രൂപയ്ക്ക് മുസ്തഫിസൂറിനെ കെകെആര്‍ സ്വന്തമാക്കിയത്. 

എന്നാല്‍, താരത്തെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. 'ചുറ്റുമുള്ള സംഭവവികാസങ്ങള്‍' കാരണം ഇത്തരമൊരു തീരുമാനം അനിവാര്യമായി എന്നാണ് ബിസിസിഐ നല്‍കിയ വിശദീകരണം.

Advertisment