New Update
/sathyam/media/media_files/2025/10/01/untitled-2025-10-01-09-53-33.jpg)
മുസാഫര്‍നഗര്‍: പാനിപ്പത്ത്-ഖാതിമ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് കാറിലുണ്ടായിരുന്ന ആറ് പേര്‍ മരിച്ചു.
Advertisment
ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാനിപ്പത്തിലെ ഫരീദ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള കാറിലുണ്ടായിരുന്നവര്‍ ചിതാഭസ്മ നിമജ്ജനത്തിനായി ഹരിദ്വാറിലേക്ക് പോകുകയായിരുന്നു.
മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.