മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണമെന്ന് ഉൾഫ(ഐ)യുടെ ആരോപണം; ആക്രമണം സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് സൈന്യം

ഈ ആക്രമണത്തില്‍ സംഘടനയുടെ ഒരു മുതിര്‍ന്ന നേതാവ് കൊല്ലപ്പെടുകയും, 119 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോപണം. 

New Update
Untitledtrmpp

ഗുവാഹത്തി: മ്യാന്‍മര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി നിരോധിത ഭീകര സംഘടനയായ ഉള്‍ഫ(ഐ) അവകാശപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ സായുധ സേന ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Advertisment

ഞായറാഴ്ച പുറത്ത് വിട്ട പത്രക്കുറിപ്പില്‍, മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള നിരവധി മൊബൈല്‍ ക്യാമ്പുകള്‍ക്ക് നേരെ പുലര്‍ച്ചെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നതായി ഉള്‍ഫ(ഐ) ആരോപിച്ചു.


ഈ ആക്രമണത്തില്‍ സംഘടനയുടെ ഒരു മുതിര്‍ന്ന നേതാവ് കൊല്ലപ്പെടുകയും, 119 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോപണം. 

എന്നാല്‍ ആക്രമണം സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും, അത്തരം ഓപ്പറേഷന്‍ നടന്നതായി ഇന്ത്യന്‍ സൈന്യത്തിന് സൂചനയില്ലെന്നും പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് പി.ടി.ഐയോട് പറഞ്ഞു.

Advertisment