മൈസൂരുവിലെ വ്യവസായിയും കുടുംബവും യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ

ദമ്പതികളും രണ്ട് ആണ്‍മക്കളും കുടുംബം കൂടുതലും ഒറ്റയ്ക്ക് കഴിഞ്ഞിരുന്നതെന്ന് വീട്ടുടമ

New Update
Mysuru

മൈസൂരു: മൈസൂരുവിലെ കുടുംബം അമേരിക്കയിലെ വാഷിംഗ്ടണിനടുത്തുള്ള വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍. വ്യവസായിയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്നും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

Advertisment

മൈസൂരിലെ വിജയനഗറില്‍ ആസ്ഥാനമായുള്ള റോബോട്ടിക് കമ്പനിയായ ഹോളോവേള്‍ഡിന്റെ സിഇഒ ആയിരുന്ന 57 കാരനായ ഹര്‍ഷവര്‍ദ്ധന കിക്കേരി, കമ്പനിയുടെ സഹസ്ഥാപക കൂടിയായ 44 കാരിയായ ഭാര്യ ശ്വേത പന്യ, 14 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടതെന്ന് കിംഗ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു.


കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നതായി കിംഗ് കൗണ്ടി ഷെരീഫിന്റെ വക്താവ് ബ്രാന്‍ഡിന്‍ ഹള്‍ പറഞ്ഞതായി ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.

വ്യാഴാഴ്ച രാത്രി ആണ് സംഭവം നടന്നത്, അന്വേഷണം പുരോഗമിക്കുകയാണ്. ഏഴ് വയസ്സുള്ള ഇളയ മകന്‍ സംഭവം നടക്കുമ്പോള്‍ വീടിന് പുറത്തായിരുന്നുവെന്നും അതിനാല്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


911 എന്ന നമ്പറില്‍ വിളിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ 129-ാം പ്ലേസ് സൗത്ത് ഈസ്റ്റിലുള്ള ഒരു ടൗണ്‍ഹൗസിലേക്ക് പോലീസ് എത്തിയതായി കിംഗ് കൗണ്ടി ഷെരീഫിന്റെ വക്താവ് പറഞ്ഞു.


പിന്നീട് ഡിറ്റക്ടീവുകള്‍ മുന്‍വശത്തെ ജനാലയില്‍ രക്തം പുരണ്ടിരിക്കുന്നതും ഒരു ബുള്ളറ്റും കണ്ടെത്തി.

ദമ്പതികളും രണ്ട് ആണ്‍മക്കളും കുടുംബം കൂടുതലും ഒറ്റയ്ക്ക് കഴിഞ്ഞിരുന്നതെന്ന് വീട്ടുടമസ്ഥരുടെ അസോസിയേഷന്റെ പ്രസിഡന്റ് അലക്‌സ് ഗുമിന ദി സിയാറ്റില്‍ ടൈംസിനോട് പറഞ്ഞു.