മൈസൂരുവിൽ വിവാഹിതയായ 20 കാരിയെ കാമുകൻ സ്ഫോടകവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു

New Update
Untitled

മൈസൂരു:  20 വയസ്സുള്ള യുവതിയെ കാമുകന്‍ ലോഡ്ജില്‍ വെച്ച് കൊലപ്പെടുത്തി. വായില്‍ സ്‌ഫോടകവസ്തു വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.


Advertisment

മൈസൂരുവിലെ സാലിഗ്രാമ താലൂക്കിലെ ബെരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. മരിച്ച രക്ഷാത (20), ഹുന്‍സുര്‍ താലൂക്കിലെ ഗെരസനഹള്ളി ഗ്രാമവാസിയാണ്. പ്രതിയായ സിദ്ധരാജു പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.


കണ്ണൂര്‍ ഇരിട്ടി സ്വദേശിയെയാണ് യുവതി വിവാഹം കഴിച്ചിരുന്നത്. എന്നാല്‍, ഇവര്‍ക്ക് സിദ്ധരാജുവുമായി ബന്ധം ഉണ്ടായിരുന്നു. ലോഡ്ജില്‍ താമസിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും, അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. 

കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സിദ്ധരാജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. 

Advertisment