/sathyam/media/media_files/2025/08/15/l-ganesh-2025-08-15-20-09-34.jpg)
ചെന്നൈ: നാ​ഗാലാൻഡ് ​ഗവർണറും മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനുമായിരുന്ന എൽ ​ഗണേശൻ അന്തരിച്ചു. 80 വയസായിരുന്നു.
ഓ​ഗസ്റ്റ് എട്ടിനു ചെന്നൈയിലെ വീട്ടിൽ അദ്ദേഹം കുഴഞ്ഞു വീണിരുന്നു. വീഴ്ചയിൽ തലയ്ക്കു ​ഗുരുതര പരിക്കേറ്റ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മണിപ്പൂർ ​ഗവർണറായിരിക്കെയാണ് 2023ൽ രാഷ്ട്രപതി എൽ ​ഗണേശനെ നാ​ഗാലാൻഡ് ​ഗവർണറായി നിയമിച്ചത്. തഞ്ചാവൂർ സ്വദേശിയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്നു.
ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. അവിവാ​ഹിതനായ ​ഗണേശൻ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനുമായിരുന്നു.
2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മധ്യപ്രദേശിൽ നിന്നു രാജ്യസഭാം​ഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2021ലാണ് അദ്ദേഹം മണിപ്പൂർ ​ഗവർണറായത്. പിന്നീടാണ് നാ​ഗാലാൻഡിന്റെ ചുമതലയിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us