നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ. നടപടി ക്രിസ്തുമസ് പ്രാർത്ഥനാ യോഗത്തിനിടെ

നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്

New Update
w-1280,h-720,format-jpg,imgid-01kdrd2ggvz4c3ekbv0n5jkjxq,imgname-fotojet--6--1767124320795

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്രിസ്തുമസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പൊലീസ് നടപടി. 

Advertisment

നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. നാഗ്പുരിലെ ഷിംഗോഡിയിലാണ് സംഭവം. 

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡി എന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക വിശദമാക്കുന്നത്. എന്നാൽ കസ്റ്റഡിയുടെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisment