നാഗ്പുർ: ഇരുപത്തിയാറാം വിവാഹവാർഷിക ദിനത്തിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി.
ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹവാർഷികത്തിന് വിരുന്നു കൊടുത്ത ശേഷമാണ് ഇവർ ആത്മഹത്യ ചെയ്തത്.
നേരം പുലർന്നപ്പോൾ ഇരുവരുടെയും മരണവാർത്തയാണ് ലോകം അറിഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെ 5.45ന് സമൂഹമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നതു കണ്ട് അയൽവാസി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നും കേസിൽ ദുരൂഹത ഇല്ലെന്നും പോലീസ് പറഞ്ഞു.
ആദ്യം ആനിയാണ് ആത്മഹത്യ ചെയ്തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ കിടത്തി, വെള്ള പൂക്കൾ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു.
ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറിൽ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.