ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന വിഎച്ച്പി ആവശ്യത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു

New Update
nagpur violence

 മുംബൈ: നാഗ്പൂരിൽ സംഘർഷം. മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു.

Advertisment

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘർഷം.

പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം. 

​അതേസമയം, സംഘർഷത്തെ തുടർന്ന് നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് ന​ഗരത്തിലും പരിസരത്തും കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. സമാധാനത്തിന് അഭ്യർത്ഥിച്ച് നേതാക്കൾ രം​ഗത്തെത്തി. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 

Advertisment