മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന സംഘർഷം.  പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 14 പേർ കൂടി അറസ്റ്റിൽ

വെള്ളിയാഴ്ച അറസ്റ്റിലായ 14 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Nagpur violence

നാഗ്പൂർ: നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർ കൂടി അറസ്റ്റിൽ.

Advertisment

ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 105 ആയി.


വെള്ളിയാഴ്ച അറസ്റ്റിലായ 14 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഛത്രപതി സംഭാജി ജില്ലയിലുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. 

മാർച്ച് 17ന് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്ത 'ഛാദർ' കത്തിച്ചുവെന്ന പ്രചാരണം നടന്നു. 

ഇതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

Advertisment