2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ 'സൈലന്റ് ഓപ്പറേഷന്‍' നടത്തും. ഡിഎംകെ അദ്ദേഹത്തെ ഭയപ്പെടുന്നുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍

മധുരയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ദുര്‍ഭരണവും ആരോപിച്ച് ഡിഎംകെയെ ഷാ നേരത്തെ ആക്രമിച്ചിരുന്നു. 

New Update
nainar-nagendran

ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 'സൈലന്റ് ഓപ്പറേഷന്‍' നടത്തുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍.

Advertisment

മധുരയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ദുര്‍ഭരണവും ആരോപിച്ച് ഡിഎംകെയെ ഷാ നേരത്തെ ആക്രമിച്ചിരുന്നു. 


'മുഖ്യമന്ത്രി സ്റ്റാലിന്‍ ചോദിക്കുന്നത് 'ആരാണ് ഷാ?' എന്നാണ്. ഞാന്‍ അദ്ദേഹത്തോട് പറയട്ടെ - ഹരിയാനയിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ച അതേ ഷാ തന്നെയാണ് ഇത്. ഡിഎംകെ അദ്ദേഹത്തെ ഭയപ്പെടുന്നു'.

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതുപോലെ, അമിത് ഷാ ഡിഎംകെ ഭരണം അവസാനിപ്പിക്കാന്‍ 'സൈലന്റ് ഓപ്പറേഷന്‍' ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.