ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

എക്‌സ്റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം

New Update
blackmail

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ.

Advertisment

 ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് യുവതി.

പകർത്തിയ ന​ഗ്നദൃശ്യങ്ങൾ കാണിച്ച് നിരീക്ഷ, പുറത്തു വിടാതിരിക്കാൻ യുവതികളോട് പണം ആവശ്യപ്പെട്ടു.

പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.

phone call.jpg

ഇതേത്തുടർന്നാണ് യുവതികൾ പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ നിരീക്ഷയുടെ ഫോൺ കദ്രി പൊലീസ് വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചു.

 അതേസമയം, മംഗളൂരുവിലെ എക്‌സ്റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം.

യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Advertisment