നമൻഷ് സ്യാലിന് ഹൃദയഭേദകമായ യാത്രാമൊഴി നൽകി ഭാര്യ

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, പൗരപ്രമുഖരും, രാഷ്ട്രീയക്കാരും, നാട്ടുകാരും പ്രിയപ്പെട്ട 'നമ്മു'വിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

New Update
Untitled

ഡല്‍ഹി: വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭാര്യയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐ.എ.എഫ്.) ഓഫീസറുമായ വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ ഭര്‍ത്താവിന് കണ്ണീരോടെ വിടചൊല്ലി. അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ സംസ്‌കരിച്ചു. 

Advertisment

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പങ്കുവെച്ച ദൃശ്യങ്ങളില്‍, വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ കണ്ണീരോടെ ഭര്‍ത്താവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് കാണാമായിരുന്നു. ഭൗതികദേഹം ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ ഐ.എ.എഫ്. ഉദ്യോഗസ്ഥര്‍ വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. 


വിങ് കമാന്‍ഡറുടെ ബന്ധു ചിതയ്ക്ക് തീ കൊളുത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, പൗരപ്രമുഖരും, രാഷ്ട്രീയക്കാരും, നാട്ടുകാരും പ്രിയപ്പെട്ട 'നമ്മു'വിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

നവംബര്‍ 21 വെള്ളിയാഴ്ച ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെ തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍.സി.എ. എം.കെ.-1) തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍ മരിച്ചത്. 

Advertisment