/sathyam/media/media_files/2024/12/02/Llm6M7bQNfz02GHsS6ie.jpg)
മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നാഗ്പൂര്‍ സെന്‍ട്രലിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബണ്ടി ഷെല്‍ക്കെ സംസ്ഥാന പാര്‍ട്ടി മേധാവി നാനാ പട്ടോളെ ആര്‍എസ്എസ് ഏജന്റാണെന്നും ബിജെപിയുമായി ഒത്തുകളിച്ചുവെന്നും ആരോപിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂപപ്പെട്ടത്.
പട്ടോളെയെ കോണ്‍ഗ്രസില്‍ നിന്ന് പിരിച്ചുവിടുകയും ആര്‍എസ്എസിലേക്ക് അയക്കുകയും വേണം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസിന്റെ അജണ്ടയുമായി ഒത്തുപോകുന്നതാണെന്നും ഷെല്‍ക്കെ മാധ്യമങ്ങളോട് പറഞ്ഞു.
നാഗ്പൂര്‍ സെന്‍ട്രലില്‍ ബിജെപിയുടെ പ്രവീണ്‍ ദാത്‌കെയോട് 12,000 വോട്ടുകള്‍ക്കാണ് ഷെല്‍ക്കെ പരാജയപ്പെട്ടത്. അട്ടിമറിയും പാര്‍ട്ടിയുടെ പിന്തുണയില്ലായ്മയുമാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ ആഭ്യന്തര യോഗങ്ങളിലുള്ള പട്ടോളിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിയുമായി സഹകരിക്കാന്‍ പ്രാദേശിക കേഡറുകളോട് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പട്ടോളെയെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് ശനിയാഴ്ച ഷെല്‍ക്കെയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലെങ്കില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us