ഡൽഹി: മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരത രത്ന സമ്മാനിക്കാനുള്ള ബി ജെ പി സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് നരസിംഹ റാവുവിന്റെ മകൻ പ്രഭാകർ റാവു.
ഞങ്ങൾ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ ആരാധകരുടെയും അനുയായികളുടെയും പേരിലും, രാജ്യത്തെ പരിവർത്തനം ചെയ്യാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കുന്നവരുടെ പേരിലും, രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകിയതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു നരസിംഹ റാവുവിന്റെ മകൻ പ്രഭാകർ റാവു പറഞ്ഞു.
1992 ൽ പി വി നരസിംഹ റാവു കൊണ്ട് വന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തുറന്നു കൊടുക്കുന്നതിലേക്കും അതിലൂടെ ഭാരതം പുരോഗതിയുടെ പടവുകളിലേക്ക് കയറുന്നതിനും കാരണമായത്. തുടർന്ന് വന്ന അടൽ ബിഹാരി വാജ്‌പേയുടെ എൻ ഡി എ സർക്കാർ പി വി നരസിംഹ റാവു തുടക്കമിട്ട ആ പുരോഗതിയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോയി.
45 വർഷമായി നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം കണ്ട ഇന്ത്യൻ ഭരണ ചരിത്രത്തിൽ അവർക്ക് കഴിയാതിരുന്ന കാര്യങ്ങളാണ് വെറും 4 വർഷം കൊണ്ട് നരസിംഹ റാവു സർക്കാർ ചെയ്ത് കാണിച്ചത്. അതിനാൽ തന്നെ നെഹ്‌റു കുടുംബത്തിന്റെ കണ്ണിൽ ഏറ്റവും വെറുക്കപ്പെടുന്ന വ്യക്തി കൂടിയാണ് പി വി നരസിംഹ റാവു. അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം കോൺഗ്രസ് ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കാൻ കൂടി അന്നത്തെ ഗാന്ധി കുടുംബം തയ്യാറായില്ല.
നരസിംഹറാവുവിൻ്റെ ജീവിതകാലത്തും മരണശേഷവും കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചുവെന്ന് ബിജെപി പറഞ്ഞു. സ്വന്തം നേതാവും മുൻ പ്രധാനമന്ത്രിയുമായ പി വി നരസിംഹ റാവു രാജ്യത്തിന് നൽകിയ സേവനങ്ങൾ അംഗീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി
“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നരസിംഹ റാവു മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. എന്നിട്ടും, പാർട്ടി നേതൃത്വം അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളെ കുറച്ചുകാണാൻ ശ്രമിച്ചു. ഒരു കുടുംബത്തെ മാത്രം മഹത്വവത്കരിക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചു
നരസിംഹറാവുവിൻ്റെ മരണത്തിന് ശേഷവും അദ്ദേഹത്തിൻ്റെ മൃതദേഹം എഐസിസി ഓഫീസ് പരിസരത്ത് വയ്ക്കാൻ അനുവദിക്കാതെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു