ഡല്‍ഹി: രാജ്യത്തെ സൗജന്യ വിതരണ സംസ്‌കാരത്തിനെതിരെ ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തി രംഗത്ത്.
നൂതന സംരംഭകരുടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വാദിച്ചു.
'നൂതന സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ വെയില്‍ പൊഴിക്കുന്ന ഒരു പ്രഭാതത്തിലെ മഞ്ഞുപോലെ ദാരിദ്ര്യം അപ്രത്യക്ഷമാകും' എന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'നിങ്ങള്‍ ഓരോരുത്തരും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ എനിക്ക് സംശയമില്ല, അങ്ങനെയാണ് നിങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നത്. സൗജന്യങ്ങള്‍ കൊണ്ട് നിങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നില്ല. ഒരു രാജ്യവും അതില്‍ വിജയിച്ചിട്ടില്ലെന്നും മൂര്‍ത്തി പറഞ്ഞു.