New Update
/sathyam/media/media_files/iXnnCOUIH8JEyfKSusQY.jpg)
ഡൽഹി:സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്കുള്ളതാണെന്നും അതിനി പുറത്തേക്ക് ഒഴുകില്ലെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ഇന്ത്യയിലെ ജലം നേരത്തെ പുറത്തേക്ക് ഒഴുകിയിരുന്നു, ഇനി ഇന്ത്യയിലൂടെ മാത്രമേ ഒഴുകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ഹിന്ദി ചാനൽ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യൻ വ്യോമസേന.
മേഖലയിൽ ബുധനാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ 3 മണിവരെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്.
ഈ സമയത്ത് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും വ്യോമസേനാ അധികൃതർ നിർദേശിച്ചു.