/sathyam/media/media_files/2026/02/16/modi-2026-02-16-15-31-43.jpg)
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​ലി​യാ​ർ.
ഡ​ൽ​ഹി​യി​ൽ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.
രാ​ജ്യ​ത്തെ മു​സ്​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​തി​പാ​ദി​ച്ച​താ​യി എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​ലി​യാ​ർ പ​റ​ഞ്ഞു.
വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള യാ​ത്ര​യി​ല്‍ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​യി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു​വെ​ന്നും അ​തെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യെ​ന്നും കാ​ന്ത​പു​രം ഡ​ൽ​ഹി​യി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ റോ​ഡ് വി​ക​സ​നം ന​ന്നാ​യി ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​ലെ ബ്രാ​ഞ്ച് ആ​രം​ഭി​ച്ചി​ട്ട് കു​റെ​യാ​യി. അ​തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും, വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ചെ​യ്യാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​താ​യും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​ലി​യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us