പുരോഗതിക്കും പൈതൃകത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നല്ല ഭരണവും വികസനവുമാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. തിരുവനന്തപുരം,മുംബൈ കോർപറേഷനുകളിലെ ബിജെപി വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്തിടെ കേരളത്തിലെ ജനങ്ങൾ തങ്ങളുടെ പാർട്ടിക്ക് വലിയ പിന്തുണ നൽകിയെന്നും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ആദ്യമായി മേയർ സ്ഥാനം പാർട്ടി നേടിയെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു

New Update
modi

ഗുവാഹാട്ടി: അസമിലെ കാലിയാബോറിൽ 6,950 കോടിയുടെ കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.

Advertisment

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയവും മുംബൈയിലെ കോൺഗ്രസിന്റെ പരാജയവും പരാമർശിച്ചുകൊണ്ടായിരുന്നു ചടങ്ങിൽ പ്രധാനമന്ത്രി സംസാരിച്ചത്.


ജനങ്ങൾക്ക് തങ്ങളുടെ പാർട്ടിയിലുള്ള വിശ്വാസം വർധിച്ചതായും രാജ്യം മുഴുവൻ പാർട്ടിയെ ആദ്യ ചോയ്സായി കാണുന്നുവെന്നും മോദി പറഞ്ഞു. 

അടുത്തിടെ കേരളത്തിലെ ജനങ്ങൾ തങ്ങളുടെ പാർട്ടിക്ക് വലിയ പിന്തുണ നൽകിയെന്നും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ആദ്യമായി മേയർ സ്ഥാനം പാർട്ടി നേടിയെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

പുരോഗതിക്കും പൈതൃകത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നല്ല ഭരണവും വികസനവുമാണ് വോട്ടർമാർ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അവർ തങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ തിരഞ്ഞെടുപ്പിൽ, 20 വർഷത്തിന് ശേഷവും ജനങ്ങൾ തങ്ങൾക്ക് റെക്കോർഡ് വോട്ടുകളും സീറ്റുകളും നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മുൻസിപ്പൽ കോർപ്പറേഷനുകളിലൊന്നായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിൽ രണ്ടു ദിവസം മുമ്പ് നടന്ന മേയർ, കൗൺസിലർ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ, ആദ്യമായി തങ്ങളുടെ പാർട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment