നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനായി എംപിമാരുടെ യോഗം ഇന്ന്: യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎ അവകാശവാദം ഉന്നയിക്കും

നരേന്ദ്രമോദിയെ എന്‍ഡിഎ എംപിമാരുടെ നേതാവായി തിരഞ്ഞെടുക്കുന്നതിനും മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി വഴിയൊരുക്കുന്നതിനുമുള്ള യോഗം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് നടക്കുന്നത്.

New Update
Narendra Modi

ഡല്‍ഹി: നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ വെള്ളിയാഴ്ച യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. അതിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യം അവകാശവാദമുന്നയിക്കും.

Advertisment

നരേന്ദ്രമോദിയെ എന്‍ഡിഎ എംപിമാരുടെ നേതാവായി തിരഞ്ഞെടുക്കുന്നതിനും മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി വഴിയൊരുക്കുന്നതിനുമുള്ള യോഗം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് നടക്കുന്നത്.

യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎ അവകാശവാദം ഉന്നയിക്കും. മോദിയെ പ്രധാനമന്ത്രിയായി അംഗീകരിച്ചുകൊണ്ട് എല്ലാ എന്‍ഡിഎ ഘടകകക്ഷികളും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പിന്തുണാ കത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment