/sathyam/media/media_files/2026/01/23/modi-2026-01-23-17-13-01.png)
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി​യെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്​നാ​ട്ടി​ലെ മ​ധു​രാ​ന്ത​ക​ത്തി​ല്‍ ന​ട​ത്തിയ റാ​ലി​യെ അ​ഭി​സം​ബോ​ധ ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​എം​കെ​യ്ക്ക് കൃ​ത്യ​മാ​യ ഭൂ​രി​പ​ക്ഷം നി​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ല​ഭി​ച്ചി​ല്ല. സി​എം​സി സ​ർ​ക്കാ​രാ​ണ് ഡി​എം​കെ​യു​ടേ​ത്. ക​റ​പ്ഷ​ൻ, മാ​ഫി​യ, ക്രൈം ​സ​ർ​ക്കാ​രാ​ണ് ത​മി​ഴ്നാ​ട്ടി​ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ൽ ജ​നാ​ധി​പ​ത്യമില്ല.
ജ​ന​ങ്ങ​ളോ​ട് വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണ് ഡി​എം​കെ സ​ർ​ക്കാ​ർ ചെ​യ്ത​ത്. എ​ൻ​ഡി​എ​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തും. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ പേ​രി​ലും സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ് ഡി​എം​കെ സ​ര്‍​ക്കാ​ര്‍. സ്റ്റാ​ലി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ല്‍ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ മാ​ഫി​യ​ക​ള്‍ ത​ഴ​ച്ച് വ​ള​രു​ക​യാ​ണ്.
ഡി​എം​കെ നേ​താ​ക്ക​ള്‍​ക്ക് പോ​ലും ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ത​മി​ഴ്​നാ​ടി​നെ ല​ഹ​രി​വി​മു​ക്ത​മാ​ക്കാ​ന്‍ എ​ല്ലാ​വ​രും എ​ന്‍​ഡി​എ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us