New Update
/sathyam/media/media_files/2025/08/23/modi-2025-08-23-00-21-49.jpg)
ന്യൂഡൽഹി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്കെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
Advertisment
കെനിയയുടെ ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയ്ക്ക് പ്രിയങ്കരനുമായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മോദി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയുടെ സംസ്‌കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും റെയ്‌ല ഒഡിങ്കെക്കയ്ക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രതിഫലിച്ചു.
നേരത്തെ മകളുടെ ചികിത്സക്കായി കേരളത്തിൽ എത്തിയപ്പോഴും ഒഡിങ്കെ ഇന്ത്യയെ പ്രശംസിക്കുകയുണ്ടായി.
ഇന്ത്യയിലെ ആയുർവേദത്തെയും പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.- മോദി കൂട്ടിച്ചേർത്തു.