ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു

നരേഷ് ഗോയലും ക്യാൻസർ ബാധിതനാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നരേഷ് ഗോയൽ ജയിൽ കഴിയുകയായിരുന്നു. മെയ് ആറിന് ബോംബെ കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.

New Update
Naresh Goyal Wife Dies

ഡൽഹി: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ ഭാര്യ അനിതാ ഗോയൽ അന്തരിച്ചു. ഏറെ നാളായി ക്യാൻസറുമായി മല്ലിടുകയായിരുന്നു. അടുത്തിടെ ഇടക്കാല ജാമ്യം ലഭിച്ച നരേഷ് ഗോയൽ ഭാര്യയോടൊപ്പമായിരുന്നു. അനിതാ ഗോയലിൻ്റെ സംസ്കാരം ഇന്ന് മുംബൈയിൽ നടക്കും.

Advertisment

നരേഷ് ഗോയലും ക്യാൻസർ ബാധിതനാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നരേഷ് ഗോയൽ ജയിൽ കഴിയുകയായിരുന്നു. മെയ് ആറിന് ബോംബെ കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.

തനിക്കും ഭാര്യ അനിത ഗോയലിനും ക്യാന്‍സറായതിനാല്‍ മെഡിക്കല്‍, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗോയല്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. 

മുമ്പ് പ്രത്യേക കോടതി ഗോയലിന് ജാമ്യം നിഷേധിച്ചിരുന്നു. അദ്ദേഹത്തിനെ ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാനും കോടതി അനുമതി നല്‍കിയിരുന്നു. ജെറ്റ് എയര്‍വേയ്‌സിന് കനറാ ബാങ്ക് അനുവദിച്ച 538.62 കോടി രൂപയുടെ ഫണ്ട് വെളുപ്പിച്ചതിനെ 2023 സെപ്തംബറിലാണ് ഇഡി ഗോയലിനെ അറസ്റ്റ് ചെയ്തത്. നവംബറില്‍ ഇഡി കുറ്റപത്രവും സമര്‍പ്പിച്ചു.