അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങൾ തേടി യാത്രയാകുന്നു. ചരിത്രപരമായ ആർട്ടെമിസ് 2 ദൗത്യം മാർച്ച് ആറിന് വിക്ഷേപിക്കുമെന്ന് നാസ

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ദൗത്യമാണിത്.

New Update
Untitled

കാലിഫോര്‍ണിയ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് മനുഷ്യന്‍ വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി യാത്രയാകുന്നു. നാസയുടെ ചരിത്രപരമായ ആര്‍ട്ടെമിസ് 2 ദൗത്യം മാര്‍ച്ച് ആറിന് വിക്ഷേപിക്കുമെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Advertisment

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ദൗത്യമാണിത്.


നാലംഗ സംഘമാണ് ദൗത്യത്തിലുള്ളത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ജെറമി ഹാന്‍സെന്‍ എന്നിവരാണ് ഈ ചരിത്ര യാത്രയുടെ ഭാഗമാകുന്നത്.


പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ചന്ദ്രനെ ചുറ്റിക്കറങ്ങിയ ശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ചന്ദ്രോപരിതലത്തില്‍ ഇവര്‍ ഇറങ്ങില്ല എന്ന പ്രത്യേകതയുണ്ട്.

നാസ വികസിപ്പിച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റം ആണ് ഒറിയോണ്‍ പേടകത്തെ ബഹിരാകാശത്ത് എത്തിക്കുക. പേടകത്തിലെ നേരിയ ചോര്‍ച്ചയെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു.

Advertisment