പശ്ചിമബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള അള്‍ട്ടഡാങ്കയില്‍ വന്‍തീപിടിത്തതില്‍ പത്തു വീടുകള്‍ കത്തിനശിച്ചു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്. സംഭവം അറിഞ്ഞയുടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ആറോളം ഫയര്‍ ടെന്‍ഡറുകള്‍ നിലവിലടവിടുണ്ട്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളുടെ കണക്കും പുറത്തുവന്നിട്ടില്ല.
തീപിടിത്തതില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.