കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാസം ചെലവഴിക്കുന്നത് 54 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 35 പേരടങ്ങുന്ന സംഘമാണ് സിദ്ധരാമയ്യയുടെ ഔദ്യോഗിക, സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കുന്നത്.
ദി പോളിസ് ഫ്രണ്ട് എന്ന അക്കൗണ്ടിലേക്ക്18 ശതമാനം ജിഎസ്‌ടി ഉൾപ്പടെ 53.9 ലക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ മുഖ്യമന്ത്രിയുടെ ഓഫീസ് 3.18 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശത്തിന് മറുപടിയായി കർണാടക സ്റ്റേറ്റ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്‌വെർടൈസിങ് ലിമിറ്റഡ് (എംസിഎ) അറിയിച്ചു.