മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിര്‍ണായകം, കെജ്‍രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

New Update
aravind kejriwal


ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹർജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‍രിവാള്‍ ജയിൽ മോചിതനാകും. നേരത്തെ ഇഡി എടുത്ത കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

Advertisment

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

Advertisment