Advertisment

ആന്ധ്രയിലും തെലങ്കാനയിലും ദുരന്തം വിതച്ച് പ്രളയം, മരണം 27 ആയി, വരും ദിവസങ്ങളിലും മഴ കനത്തേക്കും

New Update
andrapradesh

ദുരന്തം വിതച്ച ആന്ധ്രാപ്രദേശ്, തെലങ്കാന പ്രളയത്തിൽ മരണസംഖ്യ 27 ആയി. തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 12 പേരുമാണ് പ്രളയത്തിൽ മരണപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisment

സംസ്ഥാനത്തുടനീളം പെയ്യുന്ന തുടർച്ചയായ മഴയാണ് വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. പലയിടങ്ങളിലെയും റെയിൽ പാളങ്ങൾ ഒലിച്ചുപോയസാഹചര്യത്തിൽ 140 ട്രെയിനുകൾ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം റോഡ് അടച്ചിട്ടിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.

Advertisment