Advertisment

വാരാണസിയിൽ മോദി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

New Update
modi ramarajyam.jpg

ന്യൂഡൽഹി: വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ മോദിക്കൊപ്പമുണ്ടാകും.

Advertisment

പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പ്രധാനമന്ത്രി മണ്ഡലത്തിൽ റോഡ് ഷോ നടത്തിയിരുന്നു. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയിൽ വോട്ടെടുപ്പ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മറ്റ് സംസ്ഥാനങ്ങളിൽ ഇന്നു മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.

ആംആദ്മി പാർട്ടി മത്സരിക്കുന്ന ഹരിയാനയിലെ ഏക സീറ്റായ കുരുക്ഷേത്രയിൽ റോഡ് ഷോ നടത്തും. ഇൻഡ്യ സഖ്യത്തിനായി ഉത്തർപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഈ ആഴ്ച ഡല്‍ഹി മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നുണ്ട്.

Advertisment