പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം, വഖഫ് ബില്ല്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉൾപ്പെടെ 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാൻ സര്‍ക്കാർ നീക്കം

New Update
1452171-winter-session-of-parliament1

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ നീക്കം.

Advertisment

വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്​. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

Advertisment