Advertisment

‘എന്നെ ഒന്നുറങ്ങാന്‍ അനുവദിക്കൂ…’; കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസിലെ മുഖ്യ പ്രതി പൊലീസിനോട്

New Update
sanjay-roy

തന്നെ ഒന്ന് കുറച്ചുനേരം ഉറങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ്. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാകുകയാണെന്നും അതിനാല്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് സഞ്ജയ് റോയ് പറയുന്നത്. ഇന്നലെ മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

Advertisment

പ്രസിഡന്‍സി കറക്ഷന്‍ ഹോമിലെ വിഐപി വാര്‍ഡെന്ന് അറിയപ്പെടുന്നിടത്താണ് ഇയാള്‍ ഇപ്പോഴുള്ളത്. ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലെന്നും റൊട്ടിയ്ക്കും പച്ചക്കറിയ്ക്കും പകരം മുട്ട നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്ത പൊലീസും സിബിഐയും ആഴ്ചകളായി തന്നെ രാത്രി ഉള്‍പ്പെടെ ചോദ്യം ചെയ്യുകയാണെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇയാള്‍ക്ക് പരാതിയുണ്ട്. അതീവ സുരക്ഷയുള്ള സെല്ലിലാണ് സഞ്ജയ് റോയിയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം സഞ്ജയ് റോയുടെ അടുത്ത സുഹൃത്ത് എ എസ് ഐ അനുപ് ദത്തയെ സിബിഐ നുണപരിശോധനക്ക് വിധേയനാക്കുമെന്നാണ് വിവരം. കുറ്റകൃത്യത്തെക്കുറിച്ച് ഇയാള്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നോ എന്നതാണ് സിബിഐയ്ക്ക് ഇനി അന്വേഷിക്കാനുള്ളത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരെ അടക്കം ചോദ്യം ചെയ്തിരുന്നു.

Advertisment