കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ജിം ട്രെയിനർ അറസ്റ്റിൽ

New Update
kanpur-murder

ഉത്തർ പ്രദേശിലെ കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. 32 കാരിയായ ഏക്താ ഗുപ്തയുടെ മൃതദേഹം ക്ലബ്ബിനുള്ളിൽ കുഴിച്ചിട്ട രീതിയിലാണ് കണ്ടെത്തിയത്. 

Advertisment

ജിം ട്രെയിനർ സോണിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തങ്ങൾ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും ഏക്താ ഗുപ്ത തന്റെ വിവാഹത്തെ എതിർത്തത് മൂലമുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. യുവതിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനെ കാണിച്ചതും ഇയാൾ തന്നെയാണ്.

ജൂൺ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഇതേ ദിവസം ഏക്തയും സോണിയും തമ്മിൽ ജിമ്മിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജിമ്മിൽ നിന്നും കാറിൽ പോയ ഇവർ വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒടുവിലിത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

കൊലപാതക കേസിൽ സോണിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ പ്രധാന വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അതിനിടെ സംഭവത്തിൽ സോണി ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഏക്തയുടെ ഭർത്താവ് രംഗത്ത് വന്നു. ജിം ട്രെയിനറും തന്റെ ഭാര്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Advertisment