Advertisment

സി.വി ആനന്ദ ബോസിനെതിരായ പീഡന പരാതി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും

New Update
cv anandabosss.jpg

കൊല്‍ക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ പീഡന പരാതി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇത് ചെറിയ ആരോപണമാണെന്നും വലിയ ആരോപണം വരാനിരിക്കുന്നുവെന്നും ഗവർണർ പ്രതികരിച്ചു.

Advertisment

ക്രിമിനൽ നടപടികളിൽനിന്ന് ഭരണഘടന ഗവർണർക്ക് പരിരക്ഷ നൽകുന്നുണ്ട്. ഇതില്‍ നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണം ഉടൻ തുടങ്ങും. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ സംഭവസ്ഥലത്തും പരിസരത്തുമുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഇതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന.

അതേസമയം, ഇത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ വിനോദമാണെന്ന് ഗവർണർ പ്രതികരിച്ചു. ഈ വ്യാഴാഴ്ചയും മാർച്ച് 24 നും അനുവാദമില്ലാതെ ഗവർണർ തന്റെ ദേഹത്ത് സ്പർശിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിലാണു താമസിച്ചിരുന്നതെങ്കിലും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisment