ഹൈദരാബാദ്: വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികിസ്തയിലായിരുന്നു. ഇ ടിവി, ഈ നാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. നാല് ഫിലിംഫെയർ അവാർഡും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. 2016ന് രാജ്യം പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദവും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ഹൈദരാബാദിലെ നാനക്രംഗുഡയിലെ സ്റ്റാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 4:50ന് മരണം സംഭവിക്കുകയായിരുന്നു.