ഔദ്യോഗിക വസതിയൊഴിഞ്ഞു; എ.എ.പി ബംഗ്ലാവിലേക്ക് താമസം മാറ്റി കെജരിവാൾ

New Update
2397502-k

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജരിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ കെജ്രിവാൾ ഇറങ്ങിയത്. 2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്.

Advertisment

5 ഫിറോസ്ഷാ റോഡിലെ എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജരിവാൾ കുടുംബവും താമസം മാറിയത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എം.പിയായ മിത്തലിന് ഡൽഹിയിൽ താമസത്തിനായി ബംഗ്ലാവ് അനുവദിച്ചിരുന്നു.

Advertisment