പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോമും ഇന്ന് ഉദ്ഘാടനം ചെയ്യും

New Update
pmmsj

പ്രധാന മന്ത്രി മത്സ്യ കിസാൻ സമ്പത്ത് സഹ യോജന യും പദ്ധതിയുടെ പ്രധാന സംരംഭമായ "നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും  ഇന്ന് 11-ന് ന്യൂഡൽഹിയിലെ ചാണക്യപുരിയിലെ സുഷമ സ്വരാജ് ഭവനിൽ നടക്കുന്ന  പി. എം. എസ്. എസ്. വൈ നാലാം വാർഷികത്തിൽ ബഹു.  ഫിഷറീസ്, മൃഗസംരക്ഷണം & ക്ഷീരവികസന, പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി രാജീവ് രാജൻ സിംഗ് ഏലിയാസ് ലാലൻ സിംഗ് ഉദ്ഘാടനം ചെയ്യും. 

Advertisment

സഹ മന്ത്രിമാരായ ശ്രീ. എസ് പി  സിംഗ് ബാഗൽ,  ശ്രീ. ജോർജ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന മാർഗ്ഗരേഖകളുടെ പ്രകാശനവും അക്വാ കൾച്ചർ കർഷകർക്കുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തപ്പെടും .

കേന്ദ്ര പദ്ധതിയായ പി.എം.എം.എസ്‌.വൈ യുടെ  ഉപ പദ്ധതിയായാണ്  പ്രധാനമന്ത്രി മത്സ്യ കിസാൻ സമ്പത്ത് സഹ യോജന നടപ്പാക്കുന്നത്. 6,000 കോടി രൂപയുടെ  പദ്ധതിയ്ക്ക്  ലോകബാങ്ക് AFD എന്നിവയിൽ നിന്നുള്ള വായ്‌പയുൾപ്പെടെ 3,000 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമാണ്. ബാക്കി  3,000 കോടി (50 %) ഗുണഭോക്താക്കളുടെ വിഹിതം / സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപമാണ്.  "പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയും  (PM-MKSSY)",  പദ്ധതിയുടെ പോർട്ടലായ  നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (NFDP) എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കും.

മത്സ്യബന്ധനം  അസംഘടിത  മേഖലയായതിനാൽ, നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (എൻഎഫ്‌ഡിപി) രൂപീകരിച്ചു മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ , മത്സ്യ സംസ്കരണം നടത്തുന്നവർ തുടങ്ങിയ മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ളവരുടെ രജിസ്ട്രേഷൻ നടത്തും.

സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട് എൻ. എഫ്‌. ഡി. പിൽ ചേരുന്നതിന്  മത്സ്യ മേഖലയിലുള്ളവരെ  സർക്കാർ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ ഉൾപ്പെടെ  പ്രവർത്തനങ്ങൾ NFDP വഴി നടപ്പാക്കും. പരിശീലനവും വിപുലീകരണ പിന്തുണയും നൽകുക, സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, സാമ്പത്തിക സഹായത്തോടെ  പ്രോജക്റ്റ് റിപ്പോർട്ട്‌ തയ്യാറാക്കലും ഡോക്യുമെൻ്റേഷനും സുഗമമാക്കുക, പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും  ഉണ്ടെങ്കിൽ അവ തിരികെ നൽകൽ, നിലവിലുള്ള ഫിഷറീസ് സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കും .

മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യ വിൽപ്പനക്കാർ,  മത്സ്യസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ പ്രവർത്തകർ  എന്നിവരാണ് പദ്ധതിയുടെ  ഗുണഭോക്താക്കൾ. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്‌മ - ചെറുകിട സംരംഭങ്ങൾ, സൊസൈറ്റികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾ (എൽ.എൽ.പി), സഹകരണ സ്ഥാപനങ്ങൾ, ഫെഡറേഷനുകൾ, ഗ്രാമതല ഓർഗനൈസേഷനുകൾ, സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി), ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ് എഫ് പി ഒ), മത്സ്യബന്ധനത്തിലും അക്വാകൾച്ചറിലും ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾ മൂല്യവർദ്ധിത  ഉത്പന്ന ശൃംഖലകൾ തുടങ്ങിയവർക്കെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (എൻ.എഫ്‌. ഡി. പി) വഴി   40 ലക്ഷം ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഐഡൻ്റിറ്റികൾ നൽകി  ക്രമവൽക്കരിക്കുന്നത്  മത്സ്യബന്ധന മേഖലയിൽ  സ്ഥാപനപരമായ വായ്പ ലഭ്യമാക്കുന്നത് വർദ്ധിപ്പിക്കുന്നതിന്  കാരണമാകും. പദ്ധതിയിലൂടേ  6.4 ലക്ഷം സൂക്ഷ്മ സംരംഭങ്ങളെയും 5,500 ഫിഷറീസ് സഹകരണ സംഘങ്ങളെയും പിന്തുണയ്‌ക്കുകയും സ്ഥാപനപരമായ വായ്പകൾ ലഭ്യമാക്കുകയും ചെയ്യും.

പരമ്പരാഗതമായ  സബ്‌സിഡി വിതരണത്തിൽ നിന്ന്   പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളിലേക്ക് മത്സ്യബന്ധന മേഖലയെ ക്രമനുഗതമായി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു.  55,000  സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും  സുരക്ഷിതമാക്കുന്നതും   ഗുണനിലവാരമുള്ള മത്സ്യങ്ങളുടെ  ലഭ്യത  ഉറപ്പാക്കുന്നതും  പരിസ്ഥിതി സംരക്ഷിക്കുന്നതും     സുസ്ഥിരവും  സുതാര്യവുമായ  സംരംഭങ്ങളെ 
പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ശക്തിപ്പെടുത്തുന്നതിനായി അക്വാകൾച്ചറിനുള്ള ഇൻഷുറൻസ് ലഭ്യമാക്കി രോഗം മൂലമുള്ള കൃഷിനാശത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കും.  

മത്സ്യത്തിന്റെ മൂല്യത്തെ കുറിച്ച് അബോധം വളർത്തിയും, മൂല്യം നിർമ്മിച്ചും  മൂല്യവർദ്ധന നടത്തിയും, കയറ്റുമതിയ്ക്കുള്ള  മത്സരക്ഷമത വർദ്ധിപ്പിച്ചും   മൂല്യ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചും മത്സ്യ മേഖയിൽ നിന്നുള്ള ലാഭവും  വരുമാനവും  ഉയർത്തും . ആഭ്യന്തര വിപണിയിൽ മത്സ്യത്തിൻ്റെയും മത്സ്യ ഉൽപന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായകരമാകും.

മത്സ്യത്തിന്റെ ആഭ്യന്തര വിപണിയുടെ ശക്തിയും ആഴവും വർദ്ധിപ്പിച്ചു  ബിസിനസ്സുകളുടെ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ഗുണകരമാകും.

തൊഴിലവസരങ്ങളും സുരക്ഷിതമായ ജോലിസ്ഥലവും സൃഷ്ടിക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കും. 75,000 സ്ത്രീകൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സൂക്ഷ്മ ചെറുകിട സംരംഭ മൂല്യ ശൃംഖലയിൽ 5.4 ലക്ഷം  തൊഴിലവസരങ്ങൾ തുടർച്ചയായി സൃഷ്ടിക്കാനും പിഎം-എം കെ എസ് എസ് വൈ  പദ്ധതി ലക്ഷ്യമിടുന്നു.

Advertisment