ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് രഞ്ജിത്ത് ബാബു സൂറത്തില്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂറത്ത് ടൗണിലേക്ക് പോകാന്‍ ഇറങ്ങവേയാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.