New Update
/sathyam/media/media_files/2024/10/25/c4pE9zHOYQkAa3I6l42u.jpg)
ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി. ഇന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Advertisment
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു വീണത്. ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും.
ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.