/sathyam/media/media_files/JEot11A58LCrr1e6lOpq.jpg)
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റും റിമാൻഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലും സുപ്രീംകോടതി വാദം കേൾക്കും.
അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. വാദം പൂർത്തിയാക്കിയാൽ ഇന്ന് തന്നെ ഹർജികളിൽ സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
ഓ​ഗസ്റ്റ് 23ന് കെജ്‌രിവാൾ സമർപ്പിച്ച ഹർജികളിലൊന്നിൽ ഒരാഴ്ചക്കുള്ളിൽ മറുപടി പറയണമെന്ന് സുപ്രീം കോടതി നേരത്തെ സിബിഐക്ക് നിർദേശം നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us