ഹെഡ്ഫോൺ വച്ച് മൊബൈലിൽ മുഴുകി ട്രാക്കിലിരുന്നു, ട്രെയിന്‍ വന്നതറിഞ്ഞില്ല, 20കാരന് ദാരുണാന്ത്യം

New Update
2418398-manraj-train-accident

ഭോപ്പാൽ: ഹെഡ്ഫോൺ വച്ച് മൊബൈൽ ഫോണിൽ മുഴുകി റെയിൽവേ ട്രാക്കിലിരുന്ന വിദ്യാർഥിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

Advertisment

20കാരനും ബി.ബി.എ വിദ്യാർഥിയുമായ മൻരാജ് തോമറാണ് മരിച്ചത്. മൻരാജിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. മൻരാജ് ഫോണിൽ എന്തോ തിരയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഹെഡ്ഫോൺ വച്ചതിനാൽ മൻരാജിന് ട്രെയിനിന്‍റെ ശബ്ദം കേൾക്കാൻ സാധിച്ചു കാണില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുതന്നെ യുവാവ് മരിച്ചു.

മാതാപിതാക്കളുടെ ഏക മകനായ മൻരാജിന് ബോഡി ബിൽഡിങ്ങും റീൽസ് തയാറാക്കലുമായിരുന്നു ഇഷ്ട വിനോദം.

Advertisment