വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ മത്സരത്തിനെന്ന് പറഞ്ഞ് ഇറങ്ങി; മുന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ താരം ജീവനൊടുക്കിയ നിലയില്‍

New Update
344

മുംബൈ: മുന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ താരം ജീവനൊടുക്കിയ നിലയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ സോര്‍തി എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 15 ന് വീട്ടില്‍ നിന്നും പോയ സാഗറിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.

Advertisment

പൂനെയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ സാഗറിനെ ബന്ധപ്പെടാനായിരുന്നില്ല. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാല്‍ഘറിലെ മെന്ദവന്‍ ഖിന്ദ് വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷമായി സാഗര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ മാസം സാഗറിന്റെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് മരണം.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisment