Advertisment

സതീഷ് കൃഷ്ണ സെയിലിന് ഇന്ന് നിര്‍ണായകം, ഇരുമ്പയിര് കടത്ത് കേസിൽ ഇന്ന് വിധി പറയും

New Update
1448302-satish-krishna-sail

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ പ്രതിയായ ഇരുമ്പയിര് കടത്ത് കേസില്‍ ഇന്ന് ശിക്ഷാവിധി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അടക്കം ആറ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജന പ്രതിനിധികള്‍ക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. 

Advertisment

ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. 

Advertisment